തിരുവനന്തപുരം: നിയമസഭയിൽ എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘർഷമുണ്ടാവുമ്പോൾ ഒരു സംഘടനയെ മാത്രം താറടിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക സംഘടനയെ ചൂണ്ടി വസ്തുതകള്‍ വക്രീകരിക്കരുതെന്നും ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്‍റെ ഭാഗമായി കൊല്ലപ്പെടുന്നവരിലും അധികം എസ്എഫ്ഐക്കാരാണ്. എസ്എഫ്ഐ ആയതുകൊണ്ട് മാത്രം 35 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇത്തരമൊരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ക്യാമ്പസുകളില്‍ സംഘര്‍ഷാവസ്ഥ സംജാതമാകുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍ വിദ്യാര്‍ഥി സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും ശ്രമിക്കണമെന്നും എം. വിന്‍സെന്‍റിന്‍റെ അടിയന്തരപ്രമേയത്തിന് മേൽ മറുപടി പറയായി മുഖ്യമന്ത്രി പറഞ്ഞു.