ആലപ്പുഴയിൽ ബൈക്കിൽ സഞ്ചരിക്കവെ അമ്മയുടെ കയ്യിൽനിന്ന് തെറിച്ചു വീണു..പിഞ്ചു കു‍‌ഞ്ഞിന് ദാരുണാന്ത്യം…


ആലപ്പുഴയിൽ ബൈക്കിനു പിന്നിൽ സഞ്ചരിച്ച അമ്മയുടെ കൈയിൽ നിന്നും തെറിച്ചു വീണ കുഞ്ഞ് മരിച്ചു.പൂവത്തിൽ അസ്‍ലാമിന്റെ എട്ടുമാസം പ്രായമുള്ള മകൻ മുഹമ്മദ് ആണ് മരിച്ചത്. ഭർതൃ പിതാവിനൊപ്പമാണ് യുവതി കുഞ്ഞുമായി ബൈക്കിനു പിറകിൽ യാത്ര ചെയ്തത്.റോഡിനു കുറുകെ വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബൈക്ക് ബ്രേക്കിട്ടപ്പോഴാണ് കുഞ്ഞ് അമ്മയുടെ കയ്യിൽ നിന്നും തെറിച്ച് വീണത്. ഇന്ന് വൈകീട്ട് മണ്ണഞ്ചേരിയിലാണ് അപകടം നടന്നത്.
Previous Post Next Post