നാട്ടില്‍ അവധിക്ക് പോയ ശേഷം യു .കെ യിൽ മടങ്ങിയെത്തിയ കോട്ടയം പനച്ചിക്കാട് സ്വദേശിനി സോണിയ കുഴഞ്ഞു വീണ് മരിച്ചതിന് പിന്നാലെ ഭർത്താവായ അനിലിൽ ആത്മഹത്യ ചെയ്തു






കവന്‍ട്രി: നാട്ടില്‍ നിന്നും മടങ്ങി എത്തുന്ന ഭാര്യയെ സ്വീകരിക്കാന്‍ അനിലും അമ്മ ചികിത്സ കഴിഞ്ഞെത്തി വേദനയില്ലാതെ നടക്കുന്നത് കാണാന്‍ കാത്തിരുന്ന മക്കളെയും ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത കാഴ്ച സമ്മാനിച്ചാണ് സോണിയ രണ്ടു നാള്‍ മുന്‍പ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്. നാട്ടില്‍ നിന്നുള്ള നീണ്ട യാത്ര കഴിഞ്ഞ് എത്തിയതിനാല്‍ കുളിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് സോണിയ കുഴഞ്ഞു വീഴുന്നത്. മുകളില്‍ നിന്നും ശബ്ദം കേട്ട് അനില്‍ ഓടി എത്തി കൈകളില്‍ കോരിയെടുത്ത സങ്കടമാണ് ഇന്നലെ മുഴുവന്‍ ഹതഭാഗ്യനായ ഭര്‍ത്താവിന് തന്നെ ആശ്വസിപ്പിക്കാന്‍ എത്തിയവരോട് പറയാനുണ്ടായിരുന്നത്.
മക്കളും ആ കരള്‍ പിടയുന്ന കാഴ്ചയ്ക്ക് ദൃക്സാക്ഷികള്‍ ആയിരുന്നു. പൊടുന്നന്നെ എത്തിയ പാരാമെഡിക്‌സ് സിപിആര്‍ നല്‍കി സോണിയയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതിനിടയില്‍ തന്നെ മരണം സംഭവിച്ചിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിലൊക്കെ വലുതാണ് തനിക്ക് നേരിട്ട നഷ്ടം എന്ന് തിരിച്ചറിഞ്ഞ അനില്‍ ഒരുപോള കണ്ണടയ്ക്കാതെ ഇന്നലെ രാത്രി കഴിച്ചു കൂട്ടുക ആയിരുന്നു.
അനിലിനെ ഒറ്റയ്ക്ക് വിടാതെ കൂട്ടിരിക്കാന്‍ അകന്ന ബന്ധുക്കള്‍ അടക്കം ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരംാക്കെ ഒന്ന് കണ്ണടച്ച നിമിഷത്തില്‍ അനില്‍ പുറത്തിറങ്ങി വീട് പൂട്ടി പുറകില്‍ ഉള്ള വിജനമായ സ്ഥലത്തെത്തി ജീവനൊടുക്കി എന്ന അത്യന്തം ദുഃഖകരമായ വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. യുകെ മലയാളികള്‍ക്കിടയില്‍ പങ്കാളിയുടെ മരണത്തെ തുടര്‍ന്ന് ഒരാള്‍ ജീവനൊടുക്കുന്നത് ആദ്യ സംഭവമാണ്.
Previous Post Next Post