സൗദിയിൽ ട്രക്ക് മറിഞ്ഞ് തീപിടിച്ചു മലയാളി യുവാവ് അടക്കം നാല് പേർക്ക് ദാരുണാന്ത്യം


സൗദി : സഊദിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് തീപ്പിടിച്ചു മലയാളി അടക്കം നാലുപേർ മരിച്ചു
ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് കത്തുകയായിരുന്നു.
അൽ ബഹക്ക് ന് സമീപമാണ് ഇന്നലെ വൈകിട്ടോട് കൂടി അപകടം ഉണ്ടായത് അപകടത്തിൽ കോഴിക്കോട് ചക്കിട്ടപാറയിൽ പുരയിടത്തിൽ ജോയൽ തോമസ് (28 ) ആണ് മരിച്ച മലയാളി ഇവർക്കൊപ്പം ഉണ്ടായിരുന്ന യുപി ,സുഡാൻ ,ബംഗ്ലാദേശ് സ്വദേശികളും മരിച്ചു
അൽ ബഹ - താഇഫ് റോഡിൽ വച്ച് നിയന്ത്രണം വിട്ട വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് തീ പിടിക്കുകയായിരുന്നു 
ഇവൻ്റ് മാനേജ് മെൻ്റ് സ്ഥാപനത്തിലെ ജീവനക്കാർ ആയിരുന്നു ഇവർ

https://chat.whatsapp.com/C75ZEVvbj8eKU3iO0RSket
Previous Post Next Post