ജപ്പാനെ തകര്‍ത്ത് ഷാന്‍ഷാന്‍ ചുഴലിക്കാറ്റ്; അഞ്ചിലധികം മരണങ്ങള്‍


ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ ഏറ്റവും ശക്തമായ കാറ്റിന് സാക്ഷ്യം വഹിച്ച് ജപ്പാന്‍. ജപ്പാന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. കുറഞ്ഞത് അഞ്ച് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളപ്പൊക്ക – ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വ്യാഴാഴ്ച പുലര്‍ച്ചെ ജപ്പാനിലെ പ്രധാന തെക്കന്‍ ദ്വീപായ ക്യുഷുവിലേക്ക് ഷാന്‍ഷാന്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 252 കിലോമീറ്റര്‍ (157 മൈല്‍) വേഗതയില്‍ വീശിയടിച്ചു. ഇത് ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റും 1960 ന് ശേഷമുള്ള ഏറ്റവും ശക്തമായ കൊടുങ്കാറ്റുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൊടുങ്കാറ്റ് പിന്നീട് ദുര്‍ബലമായെങ്കിലും ക്യുഷുവില്‍ കനത്ത മഴ പെയ്യുന്നുണ്ട്. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഏറ്റവും ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ക്യുഷുവിലുടനീളം 80 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ വ്യക്തമാക്കി.
Previous Post Next Post