ബെംഗളുരു: ബെംഗളുരുവിൽ വീലിങ് നടത്തിയ ബൈക്കർമാരെ ശിക്ഷിച്ച് നാട്ടുകാർ. വീലിങ് നടത്തിയ ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്ത് പ്രദേശ വാസികൾ മേൽപ്പാലത്തിൽ നിന്ന് താഴേക്കിടുകയായിരുന്നു. ബെംഗളൂരുവിന് പുറത്ത് നെലമംഗല - ഹാസൻ റൂട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. ബൈക്ക് അഭ്യാസം നിരവധി തവണ നാട്ടുകാർ തടഞ്ഞിട്ടും മാറ്റമില്ലാതെ തുടർന്നതോടെയാണ് വാഹനം നശിപ്പിച്ചത്. എന്നാൽ നിയമം കൈയിലെടുക്കാൻ നാട്ടുകാർക്ക് അവകാശമില്ലെന്നാണ് ഉയരുന്ന ആക്ഷേപം. നാട്ടുകാർ നിയമം കയ്യിലെടുത്തതിനെതിരെ ബൈക്കർമാർ പ്രതിഷേധിക്കുകയും ചെയ്തു.
വീലിങ് നടത്തിയ ബൈക്ക് മേൽപ്പാലത്തിൽ നിന്ന് താഴേക്കിട്ട് നാട്ടുകാർ; നിയമം കൈയിലെടുത്തെന്ന് ബൈക്കർമാർ
ജോവാൻ മധുമല
0
Tags
Top Stories