അമ്പലപ്പുഴ: തകഴി കുന്നുമ്മയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയതായി സംശയം.
കാമുകനും, സുഹൃത്തും കസ്റ്റഡിയിൽ.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൂച്ചാക്കൽ സ്വദേശിനിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതെ തുടർന്നാണ് യുവതിയുടെ കാമുകനേയും, സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്.ഇന്ന് കാമുകനുമായി പൊലീസ് നവജാത ശിശുവിനെ കുഴിച്ചിട്ട സ്ഥലത്ത് തെളിവെടുപ്പ് നടത്തും.