എം.സി. റോഡില്‍ മണിപ്പുഴയില്‍ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചു ദമ്പതികൾക്ക് ദാരുണാന്ത്യം മരിച്ച യുവതി പാമ്പാടി പൊത്തൻപുറം സ്വദേശിനി


കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനു സമീപം കട നടത്തിയിരുന്ന മനോജും ഭാര്യ പ്രസന്നയുമാണു മരിച്ചത്. പ്രസന്ന പാമ്പാടി പൊത്തൻപുറം കിളിമല സ്വദേശിനിയാണ് 
മനോജിന്റെ മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രിയിലും ഭാര്യയുടേത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്. ചൊവ്വാഴ്ച വൈകിട്ട് 3.30ന് കോട്ടയം മണിപ്പുഴ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പമ്പിന് സമീപമായിരുന്നു അപകടം.
 പെട്രോള്‍ അടിച്ച ശേഷം ഇവര്‍ സ്‌കൂട്ടറില്‍ റോഡിലേയ്ക്കു പ്രവേശിക്കുമ്ബോള്‍ എതിര്‍ ദിശയില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ ദോസ്ത് പിക്കപ്പ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ റോഡരികിലേയ്ക്കു തെറിച്ചു വീണു. രണ്ടു പേരും ഉടന്‍ തന്നെ റോഡില്‍ വീണു. ഇതു വഴി എത്തിയ ആംബുലന്‍സില്‍ രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതവും തടസപ്പെടുത്തു. തുടര്‍ന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Previous Post Next Post