തിരുവനന്തപുരം: നരുവാ മൂട്ടിൽ ഭാര്യ ഭർത്താവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. കാറു വാങ്ങാൻ വസ്തു ഗ്യാരണ്ടി നൽകണമെന്ന ഭർത്താവ് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തർക്കം തുടങ്ങിയത്.

എന്നാൽ ഇത് സമ്മതിക്കാത്ത ഭാര്യയെ മദ്യപിച്ചിരുന്ന ഇയാൾ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യ തടിയെടുത്ത് ഇയാളുടെ തലയ്ക്കടിച്ചത്. നരുവാമൂട് സ്വദേശി പ്രസാദിനെയാണ് ഭാര്യ ചിഞ്ചു തലക്കടിച്ച് പരിക്കേൽപ്പിച്ചത്.

ഭർത്താവ് മദ്യപിച്ചതിന് ശേഷം ഭാര്യയെ ആക്രമിച്ചു എന്നും ഇതിന് പിന്നാലെയാണ് ഭാര്യ ആക്രമണം നടത്തിയത് എന്നുമാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.