തൃശൂർ: കൊന്നക്കുഴിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് യുവാവിന് പരിക്കേറ്റു. കൊന്നക്കുഴി സ്വദേശി അരുൺ ആന്റു (35)വിനാണ് പരിക്കേറ്റത്. ആത്മഹത്യാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ കുറച്ചു മാസങ്ങളായി ഒറ്റയ്ക്കായിരുന്നു താമസം.ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് തീയണച്ച ശേഷം യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. അടുക്കളയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ മറ്റൊരു മുറിയിലേക്ക് മാറ്റിവെച്ച നിലയിലാണ്. വീട്ടുപകരണങ്ങളും വാതിലുകളും കത്തി നശിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.
ആത്മഹത്യാ ശ്രമം..ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് യുവാവിന് പരുക്ക്…
Jowan Madhumala
0
Tags
Top Stories