നടൻ ബിജിലി രമേശ് അന്തരിച്ചു



ചെന്നൈ : നടൻ ബിജിലി രമേശ് അന്തരിച്ചു, അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.46 വയസ്സായിരുന്നു. സംസ്‍കാരം വൈകിട്ട് ചെന്നൈയില്‍ നടക്കും.

നിരവധി തമിഴ് സിനിമയില്‍ ഹാസ്യ നടനായി തിളങ്ങിയ താരമാണ് ബിജിലി രമേശ്.എല്‍കെജി, നട്‍പേ തുണൈ, തുടങ്ങിയ സിനിമകള്‍ക്ക് പുറമേ ശിവപ്പു മഞ്ഞള്‍ പച്ചൈ, ആടി, എ1, കോമോളി, സോമ്പി, പൊൻമകള്‍ വന്താല്‍, എംജിആര്‍ മകൻ എന്നിവയിലും വേഷമിട്ടിട്ടുണ്ട്. നിരവധി സഹപ്രവര്‍ത്തകരാണ് ബിജിലി രമേശിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയത്.
Previous Post Next Post