കൂറുമാറ്റം; കുടയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് അയോഗ്യയായി

 

കാഞ്ഞാർ(ഇടുക്കി) : കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയനെ കൂറുമാറ്റക്കേസിൽ അയോഗ്യയാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരള കോൺഗ്രസ് പാർട്ടി പ്രതിനിധിയായി യുഡിഎഫിൽ നിന്നും 2020 ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ഉഷാ വിജയനെ 6 വർഷത്തേക്കാണ് കമ്മീഷൻ അയോഗ്യയാക്കിയിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യത്തെ ഒരു വർഷം കേരള കോൺഗ്രസിനും ബാക്കി നാല് വർഷം കോൺഗ്രസിനുമെന്നതായിരുന്നു യുഡിഎഫ് ധാരണ..

ഒരു വർഷം കഴിഞ്ഞ് കൂറുമാറി സിപിഎമ്മിൽ ചേർന്ന് പ്രസിഡന്റ് സ്ഥാനത്ത് തുടർന്നതിനെതിരെ യുഡിഎഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിരുന്നു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ എം.ജെ ജേക്കബ്, കുടയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറ്റ്ലീന സിാ എന്നിവർ നൽകിയ പരാതി തെളിവുകൾ സഹിതം പരിഗണിച്ചാണ് കമ്മീഷൻ വിധി പ്രഖ്യാപിച്ചത്. ഹൈക്കോടതി അഭിഭാഷകരായ അഡ്വ. എ സന്തോഷ് കുമാർ, അഡ്വ.വിനോദ് കൈപ്പാടി, അഡ്വ.എ ആനന്ദ് എന്നിവരാണ് ഇലക്ഷൻ കമ്മിഷൻ മുമ്പാകെ ഹാജരായത്. ഉഷ വിജയൻ അയോഗ്യയായതോടെ പഞ്ചായത്തിലെ കക്ഷി നില യുഡിഎഫ്-5 എൽഡിഎഫ് – 5 എന്നിങ്ങനെയാണ്.
أحدث أقدم