വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന് മർദ്ദനം;യുവാവ് വാഹനം ഓടിച്ചത് ഹെൽമറ്റില്ലാതെ മദ്യ ലഹരിയിൽ…


വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന് മർദ്ദനമേറ്റു. കൊച്ചി കപ്പലണ്ടിമുക്കിലാണ് വാഹന പരിശോധനയ്ക്കിടെ യുവാവ് പൊലീസുകാരനെ മർദിച്ചത്. ചുള്ളിക്കൽ സ്വദേശി ഷമീറാണ് ആക്രമണം നടത്തിയത്. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ അബു മാലിക്കിനാണ് ഇയാള്‍ മർദിച്ചത്. ഹെൽമറ്റില്ലാതെ മദ്യ ലഹരിയിലാണ് യുവാവ് വാഹനം ഓടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. .

Previous Post Next Post