കെഎസ്‍ആര്‍ടിസി ബസിന്റെ ടാങ്ക് ചോർന്നു….ഡീസലിൽ വഴുക്കി നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു….


കുറ്റ്യാടി ചുരം റോഡിൽ കെഎസ്‍ആര്‍ടിസി ബസിന്റെ ടാങ്ക് ചോർന്ന് ഡീസൽ ഒഴുകി. ചുങ്കുക്കുറ്റി മുതൽ ചാത്തൻകോട്ട്നട വരെയാണ് ഡീസൽ ചോർന്നത്. ഡീസലിൽ വഴുക്കി നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരായ 10 പേർക്ക് പരിക്കേറ്റു. നാദാപുരത്ത് നിന്നും ഫയർഫോഴ്സെത്തി റോഡിൽ മണൽ വിതറി അപകട സാധ്യതകൾ ഒഴിവാക്കി.

Previous Post Next Post