സൗദിയില്‍ സുഹൃത്തുക്കൾ തമ്മിലുണ്ടായ കലഹത്തില്‍ ഒരാള്‍ മരിച്ചു. പഞ്ചാബ് പട്യാല സ്വദേശിയായ രാകേഷ് കുമാറാണ് (52) മരിച്ചത്. സംഭവത്തിൽ രാകേഷിന്‍റെ സഹപ്രവർത്തകനായ ശുഐബ് അബ്ദുൽ കലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.അൽ അഹ്സയിൽ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു രാകേഷ് കുമാർ. രാകേഷും ശുഐബും തമ്മിലുണ്ടായ കലഹം ചെന്നവസാനിച്ചത് രാകേഷിന്‍റെ മരണത്തിലായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്