തോന്നിവാസം ചെയ്യുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ല..മുകേഷ് വിഷയത്തിൽ പ്രതികരിച്ച് എം.എം മണി…


തോന്ന്യാസം ചെയ്യുന്നവർക്ക് പാർട്ടിയിൽ സ്ഥാനം ഉണ്ടാകില്ലെന്ന് എം.എം. മണി എം.എൽ.എ. നടൻ മുകേഷുമായി ബന്ധപ്പെട്ട ലൈഗികാരോപണ കേസ് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരം കാര്യങ്ങളെല്ലാം പരിശോധിക്കുന്ന പാർട്ടിയാണ് തങ്ങളുടേതെന്ന് എം എം മണി പറഞ്ഞു. ഒരു വിട്ടുവീഴ്ചയുടെയും പ്രശ്നം ഉണ്ടാകില്ല. തന്നെപ്പറ്റി ആക്ഷേപം ഉണ്ടായാലും പരിശോധിക്കുന്നതാണ് സംഘടന. കോൺഗ്രസിനെപ്പോലെ വളിച്ച കാര്യം തങ്ങൾ ചെയ്യില്ല. തോന്നിവാസം ചെയ്യുന്നവർക്ക് തങ്ങളുടെ കൂടെ സ്ഥാനം ഉണ്ടാകില്ല. അത് അതിനുമുമ്പും തെളിയിച്ചിട്ടുണ്ട്, ഇനിയും തെളിയിക്കുമെന്നും എം എം മണി പറഞ്ഞു
.
Previous Post Next Post