കോട്ടയം:മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച മുഖ്യമന്ത്രിയുടെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും പ്രസ്താവനയ്ക്കെതിരെ മുൻ എംഎല്‍എയും ബിജെപി നേതാവുമായ പിസി ജോര്‍ജ്. മുല്ലപ്പെരിയാര്‍ ഡാമിന് ഒരു പ്രശ്നവു ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റോഷി അഗസ്റ്റിനും പറയുന്നതെന്നും ഇത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും പിസി ജോര്‍ജ് ചോദിച്ചു.മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടെ 50 വർഷത്തിൽ കൂടുതൽ ഒരു ഡാമിനും ആയുസില്ലെന്ന് ശാസ്ത്രലോകം പറയുമ്പോൾ എന്ത് അടിസ്ഥാനത്തിലാണ് ഡാമിന് പ്രശ്നമില്ല എന്ന് മുഖ്യമന്ത്രി പറയുന്നത്.
ഇന്ത്യാ സഖ്യം നേതാക്കളായ പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രിയും ചർച്ച ചെയ്താൽ തീരുന്ന പ്രശ്നം മാത്രമാണുള്ളത്. ഇക്കാര്യത്തില്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തണം.
വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ അനിവാര്യമെന്നും പി.സി ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.