തിരുവനന്തപുരത്ത് സിസിടിവി ക്യാമറ തകര്‍ത്തെന്ന സംശയത്തില്‍ അയൽവാസിയെ വീട്ടില്‍ക്കയറി വെട്ടി. വെണ്‍പകല്‍ പൊങ്ങുവിള സ്വദേശി ശശികുമാറിനാണ് വെട്ടേറ്റത്. വീടിന് മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ തകര്‍ത്തുവെന്ന് ആരോപിച്ചായിരുന്നു അക്രമം. ശശി കുമാറിന്‍റെ ഭാര്യ സുജി റോസിനും മര്‍ദ്ദനമേറ്റു.ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. തലയില്‍ ആഴത്തില്‍ പരിക്കേറ്റ ശശികുമാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. സംഭവത്തില്‍ ശശിയുടെ അയല്‍വാസികളായ സുരേഷ്, വിനോദ്, അരുണ്‍ എന്നിവര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. സുരേഷിനെയും വിനോദിനെയും അറസ്റ്റ് ചെയ്തതിട്ടുണ്ട്.
➰➰➰➰➰➰➰➰➰
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* 👇🏻👇🏻
https://chat.whatsapp.com/J9M7LIEtLc58LixyZSv9C1
*ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് -ലിങ്ക്* 👇🏻
https://www.facebook.com/Pampadykkaran-news-108561161032497/