കൊച്ചിയിൽ മാവോയിസ്റ്റ് നേതാവിന്റെ വീട്ടിൽ എൻ ഐ എ റെയ്ഡ്.
മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിലാണ് എൻ ഐ എ സംഘം റെയ്ഡ് നടത്തുന്നത്. ഇവർ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
എട്ട് പേരടങ്ങുന്ന എൻ ഐ എ സംഘമാണ് മുരളി കണ്ണമ്പിളളിയുടെ മകന്റെ വീട്ടിൽ റെയ്ഡിനെത്തിയത്
വീടിന്റെ കതക് പൊളിച്ചാണ് എൻ ഐ എ സംഘം മുരളി കണ്ണമ്പിള്ളിയുടെ വീടിനുള്ളിൽ കടന്നത്. ഹൃദ്രോഗിയായ മുരളി ഈ വീട്ടിൽ ഒറ്റക്കാണ് താമസം.
ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് എൻ ഐbഎ ഉദ്യോഗസ്ഥ സംഘം എത്തിയിരിക്കുന്നതാണ് വിവരം. പരിശോധന തുടരുകയാണ്.