ഗണേഷ് കുമാറിന്റെ ബന്ധുവിന്റെ ‘ശരണ്യ’ ബസിനെതിരെ പരാതി നൽകി ഡിടിഒ; പിന്നാലെ സ്ഥലം മാറ്റം


കൊട്ടാരക്കര ഡിടിഒ കെ കെ സുരേഷ് കുമാറിനെ തിരുവനന്തപുരത്തേയ്ക്കാണ് സ്ഥലംമാറ്റിയത്.
ഗതാഗത മന്ത്രി ​കെ ബി ​ഗണേഷ് കുമാറിൻ്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ശരണ്യ ബസ്സിനെതിരെ പരാതി നൽകിയ കൊട്ടാരാക്കര ഡിടിഒയെ സ്ഥലം മാറ്റി. കൊട്ടാരക്കര ഡിടിഒ കെ കെ സുരേഷ് കുമാറിനെ തിരുവനന്തപുരത്തേയ്ക്കാണ് സ്ഥലം മാറ്റിയത്. കെഎസ്ആർടിസി സർവീസിന് ശരണ്യ ബസ് മാർഗ തടസ്സം സൃഷ്ടിക്കുന്നുവെന്നും ചോദ്യം ചെയ്ത ജീവനക്കാരെ ശരണ്യ ബസ് ജീവനക്കാർ ഭീക്ഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു പരാതി.

കഴിഞ്ഞ മാസം 23നാണ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് പരിതി നൽകുന്നത്. ഇന്നലെയാണ് സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തുവിട്ടത്. പരാതി നൽകി ഇന്ന് ഒരുമാസം തികയുന്നതിന് മുൻപായാണ് നടപടി. ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ് സ്ഥലമാറ്റം എന്നാണ് ഉത്തരവിൽ പറയുന്നത്.

 

ശരണ്യ ബസ് കെഎസ്ആ‍ർടിസി ഡിപ്പോയിൽ കയറ്റി ആളുകളെ വിളിച്ച് ഇറക്കിക്കൊണ്ടുപോകുന്നു, കെഎസ്ആർടിസി ബസിന് സർവീസ് നടത്താൻ സാധിക്കാത്ത വിധം കുറുകെ നിർത്തിയിടുന്നു, തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ് ശരണ്യ ബസ് നടത്തിയത്. അതുകൊണ്ട് തന്നെ ഇത്തരം സർവീസുകൾ റദ്ദാക്കിക്കൊണ്ടുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കൊട്ടാരക്കര ഡിടിഒ പരാതി നൽകിയത്.

വർഷങ്ങളായി കൊട്ടാരക്കര, പത്തനാപുരം, പത്തനംതിട്ട റൂട്ടുകളിൽ സർവീസ് നടത്തുന്നതാണ് ശരണ്യ ബസ്. കൊട്ടാരാക്കര ഡിടിഒയെ സ്ഥലമാറ്റിയപ്പോൾ പകരം കൊല്ലം ഡിടിഒയെ കൊട്ടാരക്കര ഡിപ്പോയിലേക്ക് മാറ്റി. അതോടെ കൊല്ലം ഡിപ്പോയെ അധിക ചുമതലയായി കരുനാ​ഗപ്പള്ളിക്ക് നൽകിയിരിക്കുകയാണ്

ഡിടിഒയെ സ്ഥലം മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി മാനേജ്മെൻ്റ് രംഗത്തെത്തി. കൊട്ടാരക്കര ഡിടിഒയുടെ സ്ഥലം മാറ്റ അപേക്ഷ പരിഗണിച്ചു. തിരുവനന്തപുരത്തേയ്ക്ക് മാറണമെന്ന് ഡിടിഒ സുരേഷ് കുമാർ തന്നെ ആവശ്യപ്പെട്ടിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം നൽകിയത്. സ്ഥലംമാറ്റത്തിൽ മറ്റ് വിഷയങ്ങൾ ഇല്ലെന്നും കെഎസ്ആ‍ടിസി മാനേജ്മെന്റ് അറിയിച്ചു
Previous Post Next Post