വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി നടത്താൻ പുതിയ തീയതി പ്രഖ്യാപിച്ചു.ഈ മാസം 28ന് നടത്താനാണ് തീരുമാനം.നെഹ്റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റിയുടെ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.ഭൂരിപക്ഷം ക്ലബ്ബുകളും ഈ മാസം 28 നാണ് സൗകര്യമെന്ന് യോഗത്തില്‍ അറിയിച്ചിരുന്നു.
അതേസമയം നെഹ്റു ട്രോഫി വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ നല്‍കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വള്ളംകളി ഇല്ലെന്ന പ്രചാരണം സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കുന്നതിന് തുല്യമാണെന്ന് പറയുകയും ചെയ്തു.