അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ഇടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. തകഴി പടഹാരം ജിതിൻ ഭവനിൽ ജിപ്പൻ എന്നു വിളിക്കുന്ന ജിബിൻ ദേവസ്യ (33), അമ്പലപ്പുഴ ഏഴാം വാർഡ് കരുമാടി വെട്ടിൽ തുരുത്തിൽ ഡിനു ജോസഫ് (28) എന്നിവരാണ് മരിച്ചത്.അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കരുമാടി കാവിൽ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാത്രി 7 ഓടെ ആയിരുന്നു അപകടം. അമ്പലപ്പുഴ ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ഇവരുടെ ബൈക്കിൽ ആലപ്പുഴ ഭാഗത്തു നിന്നും തിരുവല്ല വഴി പത്തനംതിട്ടക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ഇടിച്ചായിരുന്നു അപകടം. ബൈക്ക് മറിഞ്ഞ് തലയിടിച്ച് റോഡിൽ വീണ ഇരുവരേയും ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ.
സൂപ്പർ ഫാസ്റ്റ് ഇടിച്ച് ബൈക്കുയാത്രക്കാരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം….
ജോവാൻ മധുമല
0
Tags
Top Stories