ടയർ പൊട്ടി നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളെ ഇടിച്ചിട്ടു…ഒഴിവായത് വൻദുരന്തം…


ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു നിന്നു. അരീക്കോട് കുറ്റൂളി കുഞ്ഞൻ പടിയിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്.

മുക്കത്ത് നിന്നും അരീക്കോട്ടേക്ക് വരികയായിരുന്ന ‘ബ്ലസിങ്’ എന്ന സ്വകാര്യ ബസിന്റെ ടയറാണ് പൊട്ടിയത്. ഇതോടെ ബസിന് നിയന്ത്രണം നഷ്ടമായി. ബസ് റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാനിൽ ഇടിച്ചു. പിക്കപ്പ് വാൻ പിന്നോട്ട് നീങ്ങി ഓട്ടോയിലും സ്‌കൂട്ടിയിലും ഇടിച്ചു. ടയർ പൊട്ടി എതിർ ദിശയിൽ 100 മീറ്ററിലേറെ നീങ്ങിയ ബസിന്റെ ടയർ ഉരുകി തീർന്ന നിലയിലായിരുന്നു.
പിക്കപ്പ് വാനിലും ഓട്ടോയിലും ഉള്ളവർ സമീപത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി പോയിരുന്നതിനാൽ അപകടം ഒഴിവായി. ഉച്ചസമയം ആയതിനാൽ റോഡിൽ വാഹനങ്ങൾ കുറവായതു കൊണ്ടും വൻ ദുരന്തം ഒഴിവായി.


Previous Post Next Post