റോഡിലെ കുഴിയിൽ വീണ് ഓട്ടോ യാത്രികന്‍റെ മരണം….കുഴി കോൺക്രീറ്റ് ചെയ്ത് പൊലീസ്….


അടൂർ: വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച റോഡിലെ കുഴി കോൺക്രീറ്റ് ചെയ്ത് ട്രാഫിക് പൊലീസ്. പത്തനംതിട്ട അടൂരിൽ കഴിഞ്ഞദിവസം ഓട്ടോമറിഞ്ഞ യാത്രക്കാരന് ജീവൻ നഷ്ടപ്പെടാൻ കാരണമായ കുഴിയാണ് പൊലീസ് ഇടപെട്ട് കോൺക്രീറ്റ് ചെയ്തത്. പൈപ്പ് അറ്റകുറ്റപ്പണിക്ക് ശേഷം ജല അതോറിറ്റി കൃത്യമായി മൂടാതിരുന്ന കുഴിയിലാണ് കഴിഞ്ഞദിവസം അപകടം ഉണ്ടായത്. ഇതോടെയാണ് ട്രാഫിക് പൊലീസിന്‍റെ നേതൃത്വത്തിൽ കുഴിയടച്ചത്.
ശനിയാഴ്ച രാത്രി ഒന്‍പതിന് അടൂര്‍ എം.സി.റോഡില്‍ മോഡേണ്‍വേ ബ്രിഡ്ജിനു സമീപത്തായിരുന്നു ഒരാളുടെ ജീവനെടുത്ത അപകടം നടന്നത്. കുഴിയടക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് പറഞ്ഞിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് പൊലീസ് തന്നെ മുന്നിട്ടിറങ്ങി കുഴി അടച്ചത്. പൊലീസ് സ്വന്തം ചെലവിലാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.


Previous Post Next Post