മെൽബൺ: ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയായി മലയാളി ജിൻസൺ ആൻ്റോ ചാൾസ് സത്യപ്രതിജ്ഞ ചെയ്തു. ഡാർവിനിലെ ഗവൺമെൻ്റ് ഹൗസിൽ ഇന്നലെ നടന്ന സത്യപ്രതിജ്ഞാചടങ്ങിൽ നോർത്തേൺ ടെറിറ്ററി അഡ്മിനിസ്ട്രേറ്റർ ഹ്യൂ ഹെഗ്ഗി മുൻപാകെയാണു സത്യപ്രതിജ്ഞ ചെയ്തത്.
പാലാ മൂന്നിലവ് പുന്നത്താനിയിൽ കുടുംബാംഗമാണ് ജിൻസൺ. അച്ഛൻ ചാൾസ് ആൻ്റണി, അമ്മ ഡെയ്സി, ഭാര്യ അനുപ്രിയ, മക്കളായ എയ്മി, അന എന്നിവർ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുത്തു.
കായികം, യുവജനക്ഷേമം, മുതിർന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം, കല, സാംസ്കാരിക, സാംസ്കാരിക വൈവിധ്യം തുടങ്ങിയ വകുപ്പുകളാണ് ജിൻസനു ലഭിച്ചിരിക്കുന്നത്