കോഴിക്കോട്: നാദാപുരത്ത് റോഡിൽ വർണ്ണ പുക പടർത്തി കാറിൽ യുവാക്കളുടെ അഭ്യാസയാത്ര. സംഭവത്തൽ കാര്‍ ഡ്രൈവര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.
വിവാഹഘോഷത്തിൽ പങ്കെടുക്കാനെത്തിയ യുവാക്കളാണ് റോഡിൽ കാഴ്ച മറക്കുന്ന തരത്തിൽ കാറോടിച്ചത്. 2 കാറുകളിൽ നാദാപുരം ആവോലത്ത് മുതൽ പാറക്കടവ് വരെ 5 കി.മി ദൂരത്തിലായിരുന്നു അപകട യാത്ര നടത്തിയത്. ഒരു കാർ പൊലിസ് കസ്റ്റഡിയിൽ എടുത്തു. വേഗതയിലും അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനുമാണ് കേസെടുത്തത്.