പോലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം..എഎസ്ഐക്ക് പരുക്ക്…


കോഴിക്കോട് കൊയിലാണ്ടിയിൽ പോലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ബാറിൽ പ്രശ്നമുണ്ടായതറിഞ്ഞ് സ്ഥലത്ത് എത്തിയ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്ക് നേരെയായിരുന്നു ആക്രമണം.ആക്രമണത്തിൽ എഎസ്ഐക്ക് പരുക്കേറ്റു.മിലിട്ടറി ഉദ്യോഗസ്ഥനടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.

എസ് ഐ അബ്ദുൽ റക്കീബ്,സിപിഒ നിഖിൽ, പ്രവീൺ എന്നിവർക്ക് നേരെയായിരുന്നു ആക്രമണം.ആനക്കുളം സ്വദേശികളായ മിലിറ്ററി ഉദ്യോഗസ്ഥൻ ആനന്ദ് ബാബു, സഹോദരൻ അശ്വിൻ ബാബു, മനുലാൽ, വിഷ്ണു എന്നിവർ ചേർന്നാണ് ആക്രമിച്ചത്.സംഭവമറിഞ്ഞ് കൂടുതൽ പോലീസുകാർ എത്തുന്നതിനു മുൻപേ പ്രതികൾ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.


Previous Post Next Post