കോട്ടയത്ത് നാട്ടകം മുളങ്കുഴയിൽ ബൈക്കും ഗ്യാസ് ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മരിച്ചത് പാക്കിൽ സ്വദേശി യുവാവ്.


പാക്കിൽ ഉപ്പഴിത്തറ ചെറുക്കാത്തറ വീട്ടിൽ ജോൺസൺ ചെറിയാന്റെ മകൻ നിഖിൽ ജോൺസൺ (25) ആണ് മരിച്ചത്. 
ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം. 

കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയുടെ മുന്നിലേക്ക് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയുകയായിരുന്നു. 

നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലാണ് മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റിയത്. 

അപകടത്തെ തുടർന്ന് എം സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.
Previous Post Next Post