കോട്ടയം കടുത്തുരുത്തിയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കോട്ടയം കടുത്തുരുത്തി മങ്ങാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശിവദാസ്(49), ഭാര്യ ഹിത(36) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ദമ്പതികൾ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം

കുട്ടികൾ ഇല്ലാത്തതിനാൽ ഇരുവരും ദുഃഖിതരായിരുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


Previous Post Next Post