പത്തനംതിട്ടയില്‍ കടുവ ഇറങ്ങിയെന്ന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൂടല്‍ ഇഞ്ചപ്പാറയില്‍ കടുവയിറങ്ങിയെന്നായിരുന്നു പ്രചരണം.സംഭവത്തിൽ ഹരിപ്പാട് നങ്യാർകുളങ്ങര സ്വദേശി ആദർശ് (27),പാക്കണ്ടം സ്വദേശികളായ ആത്മജ്(20), അരുൺ മോഹനൻ(32),എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പാടം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസറുടെ പരാതിയിലാണ് നടപടി.വാഹനത്തിന്‍റെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കടുവ വഴിവക്കിൽ നിൽക്കുന്നതായ ചിത്രമാണ് സംഘം പ്രചരിപ്പിച്ചത്. കലഞ്ഞൂർ പാക്കണ്ടത്ത് കടുവയിറങ്ങിയെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. വ്യാജ ചിത്രം നിർമ്മിച്ചത് തിങ്കളാഴ്ചയെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.