എൻസിപിയിലെ മന്ത്രി തർക്കത്തിൽ പുതിയ നീക്കവുമായി എ കെ ശശീന്ദ്രൻ വിഭാഗം. പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം ഒഴിയാനും പകരം സംസ്ഥാന പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടാനുമാണ് നീക്കം.
പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയുമെന്ന് ശശീന്ദ്രൻ പ്രതികരിച്ചു. എന്നാൽ പാർട്ടിയിൽ അത്തരം ചർച്ച നടന്നിട്ടില്ല. രണ്ട് വർഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ല. ശരത് പവാർ ക്ഷണിച്ചിട്ടാണ് നാളെ മുംബൈക്ക് പോകുന്നതെന്നും ശശീന്ദ്രൻ പ്രതികരിച്ചു
മന്ത്രിസ്ഥാനം വേണമെന്ന് തോമസ് കെ തോമസ് ആവശ്യപ്പെടുമെന്ന് തോന്നുന്നില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടി ഫോറത്തിൽ ചർച്ചയുണ്ടായിട്ടില്ലെന്നും പിസി ചാക്കോ പറഞ്ഞു.