ആക്ടീവ മറിഞ്ഞു.. ലോറി കയറിയിറങ്ങി യുവാവ് മരിച്ചു…


ആക്ടീവ മറിഞ്ഞ് ലോറി കയറിയിറങ്ങി യുവാവ് മരിച്ചു.അരുവിക്കര കളത്തുകാൽ കുന്നത്തുനട കോവിലിന് സമീപം രാവിലെ 8 മണിയോടെയാണ് സംഭവം. പൂവച്ചൽ ആലമുക്ക് സ്വദേശി അനീഷ് ആണ് മരിച്ചത്. ചെറിയകൊണ്ണിൽ നിന്ന് കളത്തുകാൽ ഭാഗത്തേക്ക് വന്ന ആക്ടീവ എതിർദിശയിൽ നിന്ന് വന്ന ബൈക്കിൻ്റെ ഹാൻ്റിൽ തട്ടി മറിയുകയായിരുന്നു. തുടർന്ന് പുറകേ വന്ന ലോറിയുടെ ചക്രം ശരീരത്തിലൂടെ കയറി യുവാവ് തൽക്ഷണം മരിക്കുകയായിരുന്നു.

വെള്ളനാട് ബ്ലോക്ക് മെമ്പർ (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ) ഉഷാവ വിൻസന്റിന്റെ മൂത്ത മരുമകനാണ് അനീഷ്. അമ്പൂരി കണ്ടത്തിട്ട സ്വദേശിയാണ്.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് . അരുവിക്കര പോലീസ് കേസെടുത്തു


Previous Post Next Post