ഉത്തർപ്രദേശിലെ റാംപൂരിലാണ് മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. ഷാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
2013ലാണ് ഇവർ വിവാഹിതരായത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃപിതാവും കയ്യേറ്റം ചെയ്തിരുന്നതായും യുവതി പരാതിയിൽ വിശദമാക്കുന്നു.
ഭർത്താവിന്റെ സുഹൃത്തുക്കളുടെ ക്രൂരതയ്ക്ക് പിന്നാലെ ഭർത്താവും യുവതിയെ കയ്യേറ്റം ചെയ്തിരുന്നു. ഇതിൽ കൈവിരലുകൾ ഒടിഞ്ഞ നിലയിലാണ് യുവതിയുള്ളത്. കൂട്ടബലാത്സംഗത്തിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് പോയ യുവതി ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കാത്തതിനായിരുന്നു ഭർത്താവിന്റെ മർദ്ദനം.
മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ യുവാവിന് അടുത്തിടെ ഏഴ് ഏക്കർ സ്ഥലവും ഭാര്യയുടെ സ്വർണവും ചൂതാട്ടത്തിൽ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ സുഹൃത്തുക്കൾക്ക് മുൻപിൽ ഭാര്യയെ പണയം വച്ച് ചൂതാടിയത്.