അബ്കാരി ചട്ടലംഘനം നടത്തി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യ വീഡിയോ പുറത്തുവിട്ട ബിവറേജസ് കോര്‍പ്പറേഷനെതിരേ നടപടി സ്വീകരിക്കണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു


ബെവ്‌കോയുടെ നിയമലംഘനങ്ങള്‍ക്കെതിരെ നിയമനടപടികളിലേക്കു കടക്കും.

കേരള അബ്കാരി ആക്ട് (1) 1077 സെക്ഷന്‍ 55 എച്ച് പ്രകാരം ഗുരുതരമായ ചട്ടലംഘനത്തിന് ആറ് മാസം തടവോ പിഴയോ രണ്ടും കൂടിയോ ബെവ്‌കോ അധികാരികള്‍ക്ക് ലഭിക്കാവുന്ന കുറ്റമാണിത്. ഒരു സ്ത്രീ ബെവ്‌കോയ്ക്കുവേണ്ടി ലൈംഗിക ചുവയോടെ ടിക്‌ടോക് മാധ്യമം മുഖേന നടത്തുന്ന പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്.

''കുടിക്കൂ... വരൂ.... ക്യൂവിലണിചേരൂ! ആഢംബരങ്ങള്‍ക്ക് കൈത്താങ്ങാകൂ!'' എന്ന കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ലോഗോയോടൂകൂടിയ പരസ്യമാണ് കടുത്ത നിയമലംഘനമായി കെ.സി.ബി.സി. ചൂണ്ടിക്കാട്ടുന്നത്. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ഉദ്ഘാടനം ചെയ്തു.

Previous Post Next Post