സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 53,440 രൂപയായി. ഇന്നലെ സ്വർണം പവന് 400 രൂപ വർധിച്ചിരുന്നു
ഈ മാസത്തെ ആദ്യ വർധനവാണ് ഇന്നലെയുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില 6780 രൂപയായി.
18 കാരറ്റ് സ്വർണം ഗ്രാമിന് 5540 രൂപയായി. വെള്ളിയുടെ വിലയിലും കുറവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 89 രൂപയായി