മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലകമ്മീഷൻ. മുല്ലപ്പെരിയാർ ഡാമിൻറെ സുരക്ഷാ പരിശോധന ഒരു വർഷത്തിനുള്ളിൽ നടത്തണമെന്നും മേൽനോട്ട സമിതി വിലയിരുത്തി. ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളുകയും ചെയ്തു. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 2011ന് ശേഷം കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കുന്നത് ആദ്യമായിട്ടാണ്.
അതേസമയം മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്നും പകരം മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നുമായിരുന്നു മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞത്. തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണമെന്നും ഇ ശ്രീധരൻ നിർദേശിച്ചിരുന്നു. തുരങ്കം നിർമ്മിച്ചാൽ മുല്ലപ്പെരിയാർ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയില്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.