കൊച്ചി: അന്തരിച്ച സിപിഎം നേതാവും അച്ഛനുമായ എംഎം ലോറൻസിന്റെ പൊതുദർശനത്തിനിടെ തന്നെയും മകനെയും മർദ്ദിച്ചെന്ന പരാതിയുമായി മകൾ ആശ ലോറൻസ്. വനിതകൾ അടങ്ങിയ സിപിഎം റെഡ് വളണ്ടിയർമാരാണ് മർദ്ദിച്ചത്. സിഎൻ മോഹനനും ലോറൻസിന്റെ മകൻ എംഎൽ സജീവനും സഹോദരി ഭർത്താവ് ബോബനും മർദ്ദനത്തിനു കൂട്ടുനിന്നുവെന്നും പരാതിയിൽ പറയുന്നു. കൊച്ചി കമീഷണർക്കാണ് ആശ പരാതി നൽകിയത്. മർദ്ദനത്തിൽ തനിക്ക് പരിക്കേറ്റെന്നും പരാതിയിൽ പറയുന്നു. അതേസമയം, പരാതി കൊച്ചി നോർത്ത് പൊലീസിന് കൈമാറിയെന്നും ഉടൻ കേസെടുക്കുമെന്നും കൊച്ചി കമ്മീഷണർ അറിയിച്ചു.
എംഎം ലോറൻസിന്റെ പൊതുദർശനത്തിലെ തർക്കം…തന്നെയും മകനേയും മർദിച്ചെന്ന് മകൾ ആശ പരാതി നൽകി…
Jowan Madhumala
0
Tags
Top Stories