അകലക്കുന്നം കൃഷി ഭവന്റെ നേതൃത്വത്തില്‍ ഓണച്ചന്ത ആരംഭിച്ചു



അകലക്കുന്നം- അകലക്കുന്നം കൃഷി ഭവന്റെ നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്നും കൂടുതല്‍ വിലയ്ക്ക്  പച്ചക്കറികള്‍ വാങ്ങി പൊതുജനങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ മുപ്പത് ശതമാനം വരെ വിലക്കുറവില്‍ കൊടുത്തുകൊണ്ട് അകലക്കുന്നത്ത് ഓണച്ചന്ത തുടങ്ങി.അകലക്കുന്നം പഞ്ചായത്ത്  ഹാളില്‍ ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍ കുമാര്‍ നിര്‍വ്വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം അധ്യക്ഷനായിരുന്നു.കൃഷി ഓഫീസര്‍ ഡോ.രേവതി ചന്ദ്രന്‍ സ്വാഗതവും,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രാജേഷ് കെ ആര്‍ നന്ദിയും പറഞ്ഞു.പാമ്പാടി ബ്ലോക്ക് വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബെറ്റി റോയി,മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്   ബെന്നി വടക്കേടം,കൃഷി അസിസ്റ്റന്റ് ശശികല,കേരവികസനസമിതി പ്രസിഡന്റ് പി ജെ കുര്യന്‍,പഞ്ചായത്ത് മെമ്പര്‍മാരായ രഘു കെ റ്റി,ടെസി രാജു തുടങ്ങിയവര്‍ സംസാരിച്ചു.ഓണച്ചന്ത സെപ്റ്റംബര്‍ 14 ന് സമാപിക്കും.
Previous Post Next Post