പാറശ്ശാല: സ്വകാര്യ ബാങ്കിലെ റെസ്റ്റിംഗ് റൂമില്‍ തീ പടര്‍ന്നത് ആശങ്കയ്ക്കിടയാക്കി. ഉദിയന്‍കുളങ്ങര പൊഴിയൂര്‍ റോഡില്‍ പ്രിസം ഷോപ്പിംഗ് കോംപ്ല ക്‌സില്‍ പ്രവര്‍ത്തിയ്ക്കുന്ന ആദം ഫിനാന്‍സിന്റെ രണ്ടാം നിലയിലുള്ള ബാങ്കിന്റെ തന്നെ റെസ്റ്റ് റൂമില്‍ ചൊവ്വാഴ്ച്ച രാത്രി തീപടരുകയായിരുന്നു. വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് കെറ്റില്‍ തകരാർ ആയതിനെ തുടര്‍ന്നാണ് മുറിയില്‍ തീ പടർന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദിയന്‍കുളങ്ങര ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും വൈദ്യുത ലൈന്‍ കട്ട് ചെയ്തതു
കാരണം വന്‍ ദുരന്തം ഒഴിവായി.പാറശ്ശാല,നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് കെട്ടിടത്തില്‍ പടര്‍ന്ന തീ അണച്ചത്. മൂന്നോളം പ്ലാസ്റ്റിക് കസേര ഒരു മേശ തുടങ്ങിയവയാണ് കത്തി നശിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ ആള്‍താമസം ഉണ്ടായിരു ന്നു. നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് മുകളിലത്തെ നിലയില്‍ ഉണ്ടായിരുന്നവര്‍ താഴേക്ക് മാറുകയായിരുന്നു. വലിയ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.