സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തി; കാന്റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു



കോഴിക്കോട്: ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചായിരുന്നു അപകടം.

ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിന്‍ വിനുആശുപത്രിയില്‍ എത്തിയത്. തുടര്‍ന്നാണ് അപകടത്തില്‍ പെടുന്നതും മരിക്കുന്നതും.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും
Previous Post Next Post