കോഴിക്കോട് വടകരയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വടകര പുതിയ സ്റ്റാന്റിനോട് ചേർന്ന് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ 9 മണിയോടെയാണ് സംഭവം.കഴുത്തിൽ തുണി മുറുക്കിയ നിലയിലാണ് മൃതദേഹം. വടകരയിലും പരിസരത്തും ഭിക്ഷയെടുക്കുന്ന ആളുടേതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വഴിയാത്രക്കാരാണ് റോഡരികിൽ മൃതദേഹം കിടക്കുന്നത് കണ്ടെത്തിയത്. വടകര പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് സംഭവിച്ചതെന്നറിയാൻ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
വടകരയിൽ റോഡരികിൽ അജ്ഞാത മൃതദേഹം..കൊലപാതകമെന്ന് സംശയം…
Jowan Madhumala
0