എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന് കെസി വേണുഗോപാൽ. വിഷയത്തിൽ മറുപടി പറയാൻ സിപിഎമ്മിന് ആകുന്നില്ല. സിപിഎമ്മിനെ ആർഎസ്എസിന് പിന്നിൽ കെട്ടിയിടാനാണോ നേതൃത്വത്തിന്റെ ശ്രമമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കണം
സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിന് ഇക്കാര്യത്തിൽ എന്തോ ഒളിച്ചുവെക്കാനുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ പൂരം കലക്കിയതിൽ പോലീസിന് കൈയുണ്ടെന്ന് ആക്ഷേപം വന്നുകഴിഞ്ഞു. ആർഎസ്എസുമായി ചങ്ങാത്തമുണ്ടാക്കാൻ ഒരു പോലീസുദ്യോഗസ്ഥൻ ഇടനിലക്കാരനായി
ഇക്കാര്യത്തിൽ ദുരൂഹത അകറ്റാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം. ഇതിലെന്തോ ഉണ്ടായിട്ടുണ്ട്. എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞ് മാറാൻ പറ്റുന്നതല്ല. ജനം എല്ലാം കാണുന്നുണ്ട്. മുഖ്യമന്ത്രി മൗനം വെടിയണമെന്നും കെസി വേണുഗോപാൽ പറഞ്ഞു