ചോയ്സ്, മേന്മ, എസ് ആർ എസ് എന്നീ ബ്രാൻഡുകളുടെ നെയ്യ് ഉത്പാദനവും സംഭരണവും വില്പനയുമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചത്. നെയ്യ് എന്ന ലേബലിലാണ് വില്പനയെങ്കിലും ഇവയിൽ വനസ്പതിയും സസ്യ എണ്ണയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഈ ബ്രാൻഡുകൾക്കെതിരെ നടപടിയെടുത്തത്.
തിരുവനന്തപുരം അമ്പൂരി ചപ്പാത്തിൻകരയിലെ ചോയ്സ് ഹെർബൽസാണ് ഈ മൂന്ന് ബ്രാൻഡുകളുടെയും ഉടമകൾ. ബ്രാൻഡുകൾ വില്പനയ്‌ക്ക് വച്ച സാമ്പിളുകൾ പരിശോധിച്ച ഭക്ഷ്യസുരക്ഷാ വിഭാഗം നെയ്യിൽ സസ്യ എണ്ണയും വനസ്പതിയും കണ്ടെത്തുകയായിരുന്നു. അധികലാഭം ലക്ഷ്യമിട്ടാണ് മായം കലർത്തിയതെന്നാണ് സൂചന.