'പൊലീസ് മാത്രമല്ല, മറ്റു ചിലര്‍ കൂടിയുണ്ട്'; പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് തിരുവമ്പാടി ദേവസ്വം





തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതായി പൂരത്തിലെ പ്രധാന പങ്കാളി ക്ഷേത്രമായ തിരുവമ്പാടി ദേവസ്വം. പൂരം കലക്കിയതിനു പിന്നില്‍ പൊലീസിന് പങ്കുണ്ടെന്നും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമുള്ള സിപിഐ നേതാവ് വി എസ് സുനില്‍കുമാറിന്റെ ആരോപണത്തിന് പിന്നാലെയാണ് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയത്.

അന്നത്തെ അനിഷ്ട സംഭവത്തിന് പിന്നില്‍ പൊലീസ് മാത്രമല്ല, മറ്റ് ചിലര്‍ കൂടിയുണ്ടെന്ന് കൂടുതല്‍ വിവരങ്ങള്‍  പുറത്ത് വരുന്ന സാഹചര്യത്തില്‍ സംശയിക്കുന്നുവെന്ന് സെക്രട്ടറി കെ ഗിരീഷ്‌കുമാര്‍ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് തൃശൂര്‍ പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്. എല്ലാ രാഷ്ട്രീയത്തിലും ഉള്‍പ്പെട്ട ആളുകള്‍ ദേവസ്വങ്ങളില്‍ ഉണ്ട്. പൂരത്തിനെയും ദേവസ്വങ്ങളെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അനുവദിക്കാനാവി ല്ലെന്നും ഗിരീഷ്‌കുമാര്‍ പറഞ്ഞു.

അതേ സമയം പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടാത്തത് ദുരൂഹമാണെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
Previous Post Next Post