അറ്റ്ലാന്‍റയുടെ ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പ്; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം


അറ്റ്ലാന്‍റ: ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച ഹെലൻ ചുഴലിക്കാറ്റ് 500 കിലോമീറ്ററിലധികം അകലെയുള്ള അറ്റ്ലാന്‍റയിലേക്കും വ്യാപിക്കുന്നു. ജോർജിയ സംസ്ഥാനത്തെ അറ്റ്ലാന്‍റ നഗരത്തിൽ ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പ് നൽകി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ യാത്രകൾ ഒഴിവാക്കണമെന്നും വാഹനങ്ങൾ പുറത്തിരക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.

കഴിഞ്ഞ മൂന്നു ദിവസമായി അറ്റ്ലാന്‍റയിൽ കനത്ത മഴയാണ്. നിരവധി റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു.


Previous Post Next Post