എസ്.എഫ്.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ.എസ്.യു പ്രവർത്തകനെ പൊലീസ് റിമാന്റ് ചെയ്തു. കൊല്ലം നിലമേൽ എൻ.എസ്.എസ് കോളേജിലെ കെ.എസ്.യു പ്രവർത്തകനായ രാകേഷിനെയാണ് പൊലീസ് റിമാന്റ് ചെയ്തത്.ഒളിവിലായിരുന്ന പ്രതി രാകേഷിനെ ചടയമംഗലത്ത് ബാറിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
നിലമേൽ എൻഎസ്എസ് കോളേജ് ഓണാഘോഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകനായ ആരോമലിനെ രാകേഷ് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മലയാളം ബിരുദ രണ്ടാംവർഷ വിദ്യാർഥി ആരോമലി (19)ന് ആക്രമണത്തിൽ തലയ്ക്കും മൂക്കിനും പരിക്കേറ്റിരുന്നു. കോളേജിലെ കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികൾ ഒന്നടങ്കം എസ്എഫ്ഐയിൽ അണിചേരാൻ വഴിയൊരുക്കിയതും കോളേജ് യൂണിയന് പിരിവ് നൽകരുതെന്ന് പ്രതി രാജേഷ് സാമൂഹിക മാധ്യമത്തിൽ ഇട്ട പോസ്റ്റിനെ ആരോമൽ ചോദ്യം ചെയ്തതിലെ വിരോധമാണ് ആക്രമണത്തിന് പിന്നിൽ.