കേരളത്തില്‍ നിന്നും ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു. മതതീവ്രവാദ ആശയം ചിലരെ സ്വാധീനിക്കുന്നു. കണ്ണൂരില്‍ നിന്നടക്കം ചെറുപ്പക്കാര്‍ ഭീകര സംഘടനയുടെ ഭാഗമായെന്നും പി ജയരാജന്‍ പറഞ്ഞു.ജമാ അത്തെ ഇസ്ലാമിയും, പോപ്പുലര്‍ ഫ്രണ്ടും അപകടകരമായ ആശയ തലം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലിം രാഷ്ട്രീയവും, രാഷ്ട്രീയ ഇസ്ലാമും എന്ന പേരില്‍ പൊളിറ്റിക്കല്‍ ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രമേയമാക്കി പി ജയരാജന്‍ രചിച്ച പുസ്തകം അടുത്തമാസം പുറത്തിറങ്ങുന്നത് വിശദീകരിച്ചാണ് പരാമര്‍ശം.കൂടുതല്‍ വിശദാംശങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പി ജയരാജന്‍ വ്യക്തമാക്കി. കശ്മീരിലെ കൂപ്‌വാരയില്‍ കണ്ണൂരില്‍ നിന്നുള്ള നാല് ചെറുപ്പക്കാര്‍ പോയി ഏറ്റുമുട്ടി കൊലചെയ്യപ്പെട്ടിട്ടുണ്ട്. അത് ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയിട്ടാണ് കൊല്ലപ്പെട്ടത് എന്നും പി ജയരാജന്‍ പറയുന്നു.പുസ്‌കത്തിന് വലിയ വിമര്‍ശനങ്ങള്‍ താന്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.