പി.വി. അൻവറിനെ മുസ്ലിം ലീഗിലേക്ക് ക്ഷണിച്ച് ഇഖ്ബാൽ മുണ്ടേരി


കോഴിക്കോട്: പി.വി. അൻവറിനെ മുസ്ലിം ലീഗിലേക്ക് ക്ഷണിച്ച് മുസ്ലിം ലീഗ് നേതാവും നിലമ്പൂർ മണ്ഡലം പ്രസിഡന്‍റുമായ ഇഖ്ബാൽ മുണ്ടേരി. മുഖ‍്യമന്ത്രി പിണറായി വിജയൻ അൻവറിനെ തള്ളിയതിനു പിന്നാലെയാണ് മുസ്ലിം ലീഗിലേക്ക് ക്ഷണിച്ച് ഇഖ്ബാൽ മുണ്ടേരി രംഗത്തെത്തിയത്.

ഈ ദുഷ്ടശക്തികൾക്കെതിരെ നമുക്ക് ഒരുമിച്ച് പോരാടാമെന്നും ഈ ഇടതു ഭരണം സംഘപരിവാറിന് കുടപിടിക്കുകയാണെന്നും മുഖ‍്യമന്ത്രിയും അദേഹത്തിന്‍റെ ഓഫീസും എല്ലാ തരം അഴിമതികളുടെ കൂത്തരങ്ങായി മാറിയിട്ടുണ്ടെന്ന് വർഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലീം ലീഗിന്‍റെയും യുഡിഎഫിന്‍റെയും നിലപാടാണ് സത‍്യമെന്ന് തിരിച്ചറിഞ്ഞ് അതിന്‍റെ കൂടെ നിൽകാൻ പഴയ കോൺഗ്രസുകാരനായ അൻവർ തയ്യാറാവുന്ന ഘട്ടത്തിന് സമയമായെന്നും ഇഖ്ബാൽ മുണ്ടേരി ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്ബുക്ക് പോസ്റ്റ് സാമൂഹ‍്യമാധ‍്യമങ്ങളിൽ ചർച്ചയായതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചു.


Previous Post Next Post