ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം:15 പേർക്ക് പരിക്ക്


ആലപ്പുഴയിൽ കെഎസ്ആർടിസി മിന്നൽ ബസ് ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം.അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ആലപ്പുഴ കഞ്ഞിക്കുഴിക്ക് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത്.മുമ്പിൽ പോകുകയായിരുന്ന ലോറിക്ക് പിന്നിലേക്ക് കെഎസ്ആർടിസി ബസ് വന്നിടിക്കുകയായിരുന്നു. ആരുടെയും പരുക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Previous Post Next Post