വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ അറേബ്യൻ ഭക്ഷണ വിഭവങ്ങളായ ഷവർമയും അൽഫാമും കുഴിമന്തിയും കഴിച്ച് 22 പേർ ആശുപത്രിയിൽ.
വർക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ നിന്നായി ഭക്ഷണങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
സംഭവത്തെ തുടർന്ന് രണ്ട് ഹോട്ടലുകളും ആരോഗ്യവകുപ്പ് അടപ്പിച്ചു.
*ന്യൂ സ്‌പെെസി, എലിഫന്റ് ഈറ്ററി* എന്നീ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്.
ഒരേ മാനേജ്മെന്റിന് കിഴീലുള്ള ഹോട്ടലുകളാണ് ഇവ രണ്ടും.
നേരത്തെയും ഈ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷ ബാധയേറ്റിരിന്നു.
അൽപ കാലത്തിനു ശേഷം തുടർന്നും ഇവയ്ക്ക് പ്രവർത്തനാനുമതി നൽകുകയായിരുന്നു.
ഈ ഹോട്ടലുകളിൽ നിന്നും പാഴ്സലായും നേരിട്ടെത്തിയും ഭക്ഷണം കഴിച്ചവർക്ക് രാത്രിയോടെ വയറുവേദന അനുഭവപ്പെടുകയായിരിന്നു.
രാവിലെയോടെ തലവേദനയും ഛർദിയും വയറുവേദനയും വയറിളക്കവും കൂടിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ചികിത്സ തേടിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.